Dileep Show 2017

Release Date: 1 January 1970

Director : Nadhirshah | Producers: UGM Entertainment | Script Writer: Bibin George and Ramesh Pisharody

Dileep show is biggest mega show in USA and Canada in recent years featuring about 20 prominent south Indian movie artists. The show directed by Nadirshah was held in 16 cities across USA and Canada.   The Show was sponsored by Sinthyte Builders, Skypass Travels and Beleivers Church Ente Veedu project.

ദിലീപിന്റെ നേതൃത്വത്തിൽ ഒരുങ്ങിയ താര മാമാങ്കം അമേരിക്കയിലും കാനഡയിലും 2017 ഏപ്രിൽ മെയ് മാസങ്ങളിൽ നടന്നു

നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ് , രമേഷ് പിഷാരടി, ധർമ്മജൻ , വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ, ഹരിശ്രീ യൂസഫ് , ഏലൂർ ജോർജ് , ടീവി – സിനിമാ താരം സ്വാസിക, റോഷൻ ചിറ്റൂർ , സമദ് എന്നിങ്ങനെ 22 കലാകാരന്മാർ അടങ്ങുന്ന ഒരു വൻ താരനിരയുമായാണ് ജനപ്രിയ നായകൻ ദിലീപിൻറെ നേതൃത്വത്തിൽ ഒരുങ്ങുന്ന മെഗാ ഷോ എത്തിയത്. അമേരിക്കയിലും ക്യാനഡയിലുമായി പതിനാറ് സ്റ്റേജുകളിലാണ് യു ജി എം എന്റർടൈൻമെന്റ് അവതരിപ്പിയ്ക്കുന്ന ഈ സ്‌റ്റേജ് ഷോ അരങ്ങേറിയത്. സ്വന്തം പേരിൽ ഷോകളും സിനിമകളും അവതരിപ്പിച്ചു വിജയിപ്പിയ്ക്കുന്നവർ ആണ് നാദിർഷ, കാവ്യ മാധവൻ, നമിത പ്രമോദ്, റിമി ടോമി, രമേശ് പിഷാരടി, ധർമജൻ , വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിങ്ങനെ ഈ ഷോയിലെ പല താരങ്ങളും. ഈ മുൻ നിര കലാകാരന്മാർ എല്ലാം ഒരുമിച്ചു ഒരു സ്റ്റേജിൽ എത്തുന്നു എന്നതായിരുന്നു ഈ മെഗാ ഷോയുടെ ഏറ്റവും വലിയ ആകർഷണം.

കട്ടപ്പനയിലെ റീഥ്വിക് റോഷൻ, അമര്‍ അക്ബര്‍ അന്തോണി എന്നീ മെഗാഹിറ്റു ചിത്രങ്ങൾക്ക് തിരകഥ ഒരുക്കിയ വിഷ്ണുവും ബിപിനും, കൂടാതെ രമേഷ് പിഷാരടിയും ചേർന്നാണ് ആണ് ഈ ഷോയുടെ സ്‌ക്രിപ്റ്റ് ഒരുക്കിയത്. വലിയ വിജയങ്ങളായി മാറിയ കട്ടപ്പനയിലെ റീഥ്വിക് റോഷൻ, അമര്‍ അക്ബര്‍ അന്തോണി എന്നീ ചിത്രങ്ങൾക്കും, അവതരണ മികവ് കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായ ജയറാം ഷോ 2015 നും ശേഷം യു ജി എം എന്റർടൈൻമെന്റ് അണിയിച്ചൊരുക്കിയ നാലാമത്തെ സംരംഭമാണ് ദിലീപ് ഷോ 2017.

കേരളം ആസ്ഥാനമായ സിന്തൈറ്റ് ബിൽഡേഴ്സ് , ഡാളസ് ആസ്ഥാനമായ സ്കൈപാസ്സ്‌ ട്രാവെൽസ് എന്നിവർ ആണ് ഈ ഷോയുടെ പ്രധാന സ്പോൺസർസ്.

 

Social Updates