Ajayante Randam Moshanam

Director : Jithin Lal | Producers: UGM Entertainment | Script Writer: Sujith Nambiar (Additional Screenplay: Deepu Pradeep)

Rolling Soon

യുവതാരം ടോവിനോ തോമസ് ആദ്യമായി മൂന്ന് റോളുകളിൽ എത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ അനൗൺസ്‌മെന്റ് പോസ്റ്റർ പുറത്തിറങ്ങി. എന്ന് നിന്റെ മൊയ്‌തീൻ, കുഞ്ഞിരാമായണം, ഗോദ, കൽക്കി എന്നി ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായി പ്രവർത്തിച്ച ജിതിൻ ലാലാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. അമർ അക്ബർ ആന്റണി, കട്ടപ്പനയിലെ ഹൃതിക്ക് റോഷൻ, ഒരു ബോംബ് കഥ എന്നിങ്ങനെയുള്ള വമ്പൻ ഹിറ്റുകൾ നിർമ്മിച്ച UGM Entertainment ആണ് നിർമ്മാണം.  കളരിക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രം 1900, 1950, 1990 എന്നി മൂന്ന് കാലഘട്ടങ്ങളിലുടെയാണ് കടന്നു പോകുന്നത്. മൂന്ന് തലമുറയിൽപ്പെട്ട കഥാപാത്രങ്ങളെയാണ് ടോവിനോ അവതരിപ്പിക്കുന്നത്. സുജിത് നമ്പ്യാർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ അഡിഷണൽ സ്ക്രീൻപ്ലേ ദീപു പ്രദീപാണ്. കണ്ണൂർ, കാസർഗോഡ്, വയനാട് എന്നി സ്ഥലങ്ങളിലായിരിക്കും ചിത്രീകരണം നടക്കുക. താര നിർണയം നടന്നു വരുകയാണ്.

https://www.facebook.com/ARMthemovie

https://www.instagram.com/armthemovie

Cast

  • Tovino Thomas

Photo Gallery

Social Updates